
പാലക്കാട് ആംബുലൻസ് അപകടത്തിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് ഷാഫിയെ പാലക്കാട് ഹോസ്പിറ്റലിൽ നിന്നും ഐസിയു ആംബുലൻസിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയാണ്.
ഷാഫിയുടെ ആരോഗ്യനില പരിഗണിച്ച് പരമാവധി 30 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് ആംബുലന്‍സ് സഞ്ചരിക്കുന്നത്.
ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്‌സും ആംബുലന്‍സിലുണ്ട്. 5 30 ന് വാഹനം പാലക്കാട് നിന്നും പുറപ്പെട്ടു.
പാലക്കാട്-എറണാകുളം ഹൈവേ വഴിയാണ് ആംബുലന്‍സ് കടന്നുപോകുന്നത്.
വൈകീട്ട് 5 മാണിയോട് കൂടി പാലക്കാട് നിന്നും പുറപ്പെടും എല്ലാവരും വഴിയൊരുക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here