ലോകകപ്പില്‍ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടൂര്‍ണമെന്റില്‍ മഴമൂലം ഉപേക്ഷിക്കുന്ന മൂന്നാം മത്സരമാണിത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

മഴ മാറാനായി ഏറെനേരം കാത്തിരുന്നെങ്കിലും ടോസ് പോലും ഇടാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ലങ്കയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുകളായി. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റാണ് ബംഗ്ലാദേശിനുള്ളത്