കോട്ടയം വഴിയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കാന്‍ സ്ഥലമേറ്റെടുക്കല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കലക്ടറും- റെയില്‍വെ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍

തിരുവല്ല-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പാതയിരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലായിരുന്നു.

നഷ്ടപരിഹാര പാക്കേജ് സ്വീകാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥല ഉടമകള്‍ പിന്‍മാറിയതാണ് ഭൂമി ഏറ്റെടുക്കല്‍ നിലയ്ക്കാന്‍ കാരണം.

പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി അവലോകന യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റ് മുതല്‍ കൊടൂരാര്‍ വരെ 3.98 ഹെക്ടര്‍ സ്ഥലമാണ് ഇനി ഏറ്റെടുക്കാനുള്ളത്.

മുട്ടമ്പലം, പെരുമ്പായിക്കാട്, അതിരമ്പുഴ എന്നി വില്ലേജുകളില്‍ ഉള്‍പ്പെട്ട ഈ സ്ഥലം ഏറ്റെടുത്തു സെപ്തംബര്‍ 30 നകം റെയില്‍വേക്ക് കൈമാറാന്‍ ചര്‍ച്ചയില്‍ തീരുമാനമായി.

എ.ഡി എം സി .അജിത്കുമാര്‍, സതേണ്‍ റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ ,ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍. നന്ദഗോപന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മൊത്തം 634 കിലോമീറ്റര്‍ വരുന്ന തിരുവനന്തപുരം-മംഗളൂരു പാതയില്‍ കോട്ടയം ഭാഗത്തെ 16.5 കിലോമീറ്റര്‍ മാത്രമാണ് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാനുള്ളത്.

സ്ഥലം ലഭിച്ചാല്‍ 24 മാസകൊണ്ട് പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here