സംസ്ഥാനത്ത് അഴിമതി വച്ച് പൊറുപ്പിക്കില്ല; രാജ്യത്ത് എന്ത് നടക്കണെമെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റുകള്‍: പിണറായി വിജയന്‍

സംസ്ഥാനത്ത് അഴിമതി വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും,

രാജ്യത്ത് എന്ത് നടക്കണെമെന്ന് തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

എന്‍ ജി ഒ യൂണിയന്റെ അമ്പത്തി ആറാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍വ്വീസ് മേഖലകള്‍ക്ക് സഹായകരമാകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചെയ്ത് വരുന്നത്.

എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കാണ് കേന്ദ്രം സഹായം നല്‍കുന്നത്.

കേന്ദ്രസര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് കോര്‍പ്പറേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അഴിമതി വച്ച് പൊറുപ്പിക്കില്ല.

സര്‍ക്കാരിന്റെ ചാലകശക്തിയായാണ് സര്‍വ്വീസ് മേഖല പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്ത് ഭരണഘടനാസ്ഥാപനങ്ങള്‍ വന്‍ ഭീഷണി നേരിടുകയാണ്.

ഇതിനെതിരെ ജനാധിപത്യവിശ്വാസികള്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നാല് ദിവസമയി തിരുവനന്തപുരത്ത് നടക്കുന്ന എന്‍ ജി ഒ യൂണിയന്റെ അമ്പത്തി ആറാമത് സംസ്ഥാന സമ്മേളനം വലിയ പ്രകടനത്തോടുകൂടിയാണ് സമാപിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.മന്ത്രികടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here