
എറണാകുളത്തുനിന്ന നിപ്പ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 48 മണിക്കൂര്‍ രോഗിക്ക് പനി ഇല്ലായിരുന്നുവെന്നും പരസഹായമില്ലാതെ നടക്കാനും നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. അതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശോധനയ്ക്കായി കൂടുതല്‍ വവ്വാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ വിദഗ്ധസംഘം ശേഖരിക്കുന്നുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ ബില്‍ പ്രവേശിപ്പിച്ച ഏഴ് പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. ആരോഗ്യനില മെച്ചപ്പെട്ടു അതിനെത്തുടര്‍ന്ന് ഇതില്‍ ഒരാളെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിപ്പ സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു എന്ന് ആരോഗ്യ വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറില്‍ ഇയാള്‍ക്ക് പനി ഉണ്ടായിട്ടില്ല. പരസഹായമില്ലാതെ നടക്കാനും നന്നായി ഉറങ്ങാനും സാധിക്കുന്നുണ്ട് എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഇയാളുമായി സംഘത്തിലുണ്ടായിരുന്ന 329 പേരില്‍ ഒരാള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം നിപ്പയുടെ ഉറവിടം കണ്ടെത്തുന്നതിനായി ആലുവ പാലസില്‍ നിന്നും 45 വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു.
പറവൂര്‍ മേഖലയില്‍ നിന്നും വിദഗ്ധ സംഘം കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും. നിപ്പ പ്രതിരോധ വുമായി ബന്ധപ്പെട്ട പറവൂര്‍ നഗരസഭ കീഴില്‍ 300 പേര്‍ക്ക് പരിശീലനം നല്‍കി. പതി തൊഴിലാളികളില്‍ നിപ്പ പ്രതിരോധം ഊര്‍ജിതമാക്കാന്‍ തൊഴിലുടമകള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here