“ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് ” :സ്‌കൂളുകളില്‍ വ്യാപക ക്രമക്കേട് ;കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു

സംസ്ഥാന വ്യപകമായി എയ്ഡഡ് സ്‌കൂളുകളിലും എഡ്യൂക്കേഷന്‍ ഓഫീസുകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്. സംസ്ഥാനത്തൊട്ടാകെ നാല്‍പ്പത്തി അഞ്ച് എയിഡഡ് സ്‌കൂളുകളിലും 15 എഡ്യൂക്കേഷന്‍ ഓഫീസുകളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

പ്രവേശനസമയത്ത് സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍നിന്നും പലപേരുകളിര്‍ വലിയതുക ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് ഓപ്പററഷന്‍ ഈഗിള്‍ വാച്ച് എന്ന പേരില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. പലസ്ഥലങ്ങലിലും പി ടി എ ഫണ്ടെന്നപേരില്‍ രസീത് നല്‍കിയും നല്‍കാതയും പണപിരുവ് നടത്തുന്നുണ്ട്.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക,അനധ്യാപക തസ്തികകളിലള്ള നിയമനങ്ങളുമടെ അംഗീകാരം നല്‍കുന്നതില്‍ വ്യാപക ക്രെമക്കേടുള്‍ നടക്കുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുന്‍ഗണന ക്രമം തെറ്റിച്ച് അംഗീകാരം നല്‍കുന്നതായും കണ്ടെത്തി. കേഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് ആറു മാസത്തില്‍ അധികം പഴക്കമുള്ള 20ല്‍പരം ഫയലുകള്‍ ഒരുക്ലര്‍ക്കിന്റെ കൈവശം കണ്ടെത്തി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന വിജിലന്‍സ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News