അറബിക്കടലില്‍ ഇടയില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. നാളെ പുലര്‍ച്ചോടെ ഗുജറാത്ത് തീരത്തെത്തും. സുരക്ഷാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കി. കര നാവിക തീരസംരക്ഷമ സേനകളെ അടിയന്തര സാഹചര്യങ്ങള്‍ മനേരിടാന്‍ സജ്ജമാക്കി.തീരമേഖലയില്‍ നിന്ന് മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിക്കുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന്ുംകാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പും നല്‍കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന വായു നാളെ രാവിലെയോടെ തീവ്രചുഴലിയായി ഗുജറാത്ത് തീരത്തെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.നിലവില്‍ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് നീങ്ങുന്നത്. ഗുജറാത്തിന്റെ തീരമേഖലകളില്‍ ഇന്നലെ മുതല്‍ ഒറഞ്ച് അലേര്‍ട്ടും, സൗരാഷ്ട്ര കച്ച് മേഖലകളില്‍ നാളെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പുലര്‍ച്ചയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ എന്നിവിടങ്ങള്‍ക്കിടയിലായിരിക്കും ചുഴലിക്കാറ്റ് തീരം തൊടുക.മണിക്കീറില്‍ 135 മുതല്‍ 150വരെയായാരിക്കും കാറ്റിന്റെ വേഗത. വൈകീട്ടോടെ തീവ്രത കുറഞ്ഞ് മണിക്കാറില്‍ 90കിലോമീറ്റര്‍ വേഗതയിലേക്കെത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു. സുരക്ഷാക്രമീകരങ്ങള്‍ വിജയ് രൂപാനി സര്‍ക്കാര്‍ ശക്തമാക്കി. തീരമേഖലയിലെ മുപ്പതിനായിരത്തോളം ആള്‍ക്കരെയാണ് ഒഴിപ്പിക്കുന്നത്. കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. 60ലക്ഷത്തോളെ ആളുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിനോദസഞ്ചാരികളോട് തിരിച്ചുപോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാളെ തീരമേഖലയിലെ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും അവധിയും പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയ്ക്കും കചടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.