ദാഹിച്ച് വലയുന്നവനാണ് വെള്ളത്തിന്റെ യഥാര്‍ത്ഥ വിലയറിയുന്നത്.

കണക്കില്ലാതെ വെള്ളം പാഴാക്കുന്നവര്‍ അതറിയുന്നില്ല. ഒരു ഭാഗത്ത് വെള്ളം സുലഭമായി ചെലവഴിക്കുമ്പോള്‍ മറു ഭാഗത്ത് ആവശ്യത്തിന് പോലും വെള്ളം ലഭിക്കാതെ ആളുകള്‍ വലയുകയാണ്.

പ്രതീകാത്മകമായി ജലത്തിന്റെ ദൂര്‍ത്തും ദൗര്‍ല്ലഭ്യവും ദാഹിക്കുന്നവന്റെ വേദനയും അടയാളപ്പെടുത്തുന്നതാണ് പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരിന്റെ ഹ്രസ്വ ചിത്രം ‘ദി ലൈഫ് ജാര്‍’.

കേരളത്തില്‍ ഇപ്പോള്‍ തരംഗമായ ഫുള്‍ജാര്‍ സോഡ ഭ്രമവുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ദാഹിച്ച് വലയുന്നവന് മുന്നില്‍ ഒരു തുള്ളി വെള്ളത്തിന് ഒരു ചാക്ക് സ്വര്‍ണ്ണത്തിന്റെ വിലയുണ്ടെന്ന് സിനിമ പറയുന്നു.

മലയാളിക്ക് പ്രതീകത്മകമായി ജല സംരക്ഷണത്തിന്റെ സന്ദേശം നല്‍കുകയാണ് സിനിമ ലക്ഷ്യമാക്കുന്നത്.

പ്രശസ്ത ചലച്ചിത്ര നടന്‍ അനൂപ് മേനോനാണ് സിനിമ യൂടൂബില്‍ പുറത്തിറക്കിയത്.