ടോവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യിലെ ആദ്യ ഗാനം തരംഗമാകുന്നു.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗാനം ഇതിനകം പത്ത് ലക്ഷത്തോളം വ്യൂസ് കടന്നു.

‘ഒരേ കണ്ണാല്‍…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് നന്ദ ഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ്, എന്നിവര്‍ ചേര്‍ന്നാണ്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്.

കലാകാരനായ ലൂക്ക എന്ന ടൈറ്റില്‍ റോളിലാണ് ടോവിനോ എത്തുന്നത്.

അഹാനയാണ് നായിക. ചിത്രത്തിന്റെ സംവിധായകനായ അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.

നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങും നിര്‍വഹിച്ചു.

സെഞ്ചുറി ഫിലിംസാണ് ചിത്രം തിയേറ്ററകളിലെത്തിക്കുക. ജൂണ്‍ 28നാണ് റിലീസ്.