‘അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോള്‍ തീരുമാനിച്ചതാണ് ഈ നിമിഷത്തെ കുറിച്ച്’-ഗോകുലിന്റെ ഫെയിസ്ബുക്ക് കുറിപ്പ് എറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊല്ലത്ത് മകൻ അമ്മയെ വിവാഹം കഴിപ്പിച്ചയച്ചു.ജോലി തേടി പോയാൽ അമ്മ ഒറ്റയ്ക്കാവരുതെന്ന മകന്റെ  ആശങ്കയ്ക്ക് അമ്മ പുനർവിവാഹത്തിനു വഴങുകയായിരുന്നു.

എന്റെ അമ്മ വിവാഹിതയാകുന്നുവെന്ന് ഒരു സുപ്രഭാതത്തിൽ ഗോകുലിന്റെ ഫെയിസ് ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകണ്ട് ആശ്ചര്യപ്പെടാത്തവരായി ആരും ഉണ്ടാകില്ല.

കുറിപ്പ് ഇങ്ങനെ

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

അമ്മ? Happy Married Life..
…………………………………………..

ഹൃദയം കൊണ്ട് ഒരു മകൻ അമ്മയെ ഇതിൽ കൂടുതൽ സ്നേഹിക്കാനൊ ആശീർവദിക്കാനൊ ആകില്ല.ഗോകുലിന്റെ അമ്മ മിനിയെ  റിട്ടയർഡ് കേണലായ വേണുവാണ് ജീവിത സഖിയാക്കിയത്.

എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറിയും എൻജിനിയറിംങ് ബിരുദധാരിയുമാണ്  ഗോകുൽ ശ്രീധർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News