കോഴിക്കോട്: ലിയാഖത്ത് മെമ്മോറിയൽ ഫോട്ടോഗ്രാഫി പുരസ്കാരം ദേശാഭിമാനിയിലെ കെ എസ് പ്രവീൺ കുമാറിനും ജഗത് ലാലിനും.  
 
ലെജന്റ്സ് ഫോട്ടോഗ്രാഫി ക്ലബ്ബാണ് പുരസ്കാരം സംഘടിപ്പിച്ചത്.    ടൗൺഹാളിൽ ചേർന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.
 
മനു മംഗലശ്ശേരി(കേരള കൗമുദി), സുബീഷ് യുവ, സിനറ്റ് സേവ്യർ, സുരേഷ് കേമിയോ എന്നിവരും പുരസ്കാരത്തിന് അർഹരായി. 
 
ചടങ്ങിൽ അസീം കോമാച്ചി അധ്യക്ഷനായി. വേണു മഠത്തിൽ, വി സുരേഷ്, സുനിൽ ഇൻസെെൽ എന്നിവർ സംസാരിച്ചു.
 
ജസീർ ക്യാപിറ്റോൾ സ്വാഗതവും ശശി ഫോട്ടോലാന്റ് നന്ദിയും പറഞ്ഞു.