മൂന്ന് മലയാളികളുമായി തകര്‍ന്ന് വീണ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയ ഭാഗത്ത് പരിശോധന തുടരുന്നു.

ദുര്‍ഘടമായ മലഞ്ചരിവില്‍ ഹെലികോപ്റ്റര്‍ മുഖേന പരിശോധന സംഘത്തെ ഇറക്കാനാണ് ശ്രമം. വിമാനത്തില്‍ ഉണ്ടായിരുന്നവരെക്കുറിച്ച് വിവരമൊന്നുമില്ല.

ചൈന അതിര്‍ത്തിയ്ക്ക് സമീപം അരുണാചല്‍ പ്രദേശിലെ ലിപോയിലെ വടക്കല്‍ മേഖലയിലെ മലമുകളിലാണ് വിമാന അവശിഷ്ടം ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്.

എം.ഐ 17 ഹെലികോപന്റ മുഖേന നടത്തിയ എരിയല്‍ സര്‍വ്വേയില്‍ തകര്‍ന്ന് വീണത് കണ്ടെത്തിയെങ്കിലും സ്ഥലത്ത് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

ഇന്ന് പുലര്‍ച്ചയോടെ സമീപത്തുള്ള മറ്റൊരു സ്ഥലത്ത് ഹെലികോപ്റ്ററില്‍ പരിശോധനാ സംഘത്തെ ഇറക്കി.

റോഡ് മാര്‍ഗമാണങ്കില്‍ സ്ഥലത്ത് എത്താന്‍ മുന്ന് ദിവസമെങ്കിലും എടുക്കും.

ആകെ 120 പേര്‍ മാത്രമുള്ള ലിപ്പോ ഗ്രാമത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്.

ഈ ഗ്രാമത്തില്‍ വോട്ടെടുപ്പിനായി ഉദ്യോഗസ്ഥര്‍ എത്താന്‍ 3 ദിവസമെടുത്തുവെന്ന് ആര്‍മി വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.

ആശയവിനിമ സംവിധാനങ്ങള്‍ ഇല്ലാത്ത ഈ ഭാഗത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സ്പെഷ്യല്‍ കമാന്‍ഡോ വിഭാഗമായ ഗരുഡിനെ രംഗത്ത് ഇറക്കിയിട്ടുണ്ട്.

8 സേനാഗങ്ങളും 5 യാത്രകാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍.കെ.ഷരിന്‍,തൃശൂര്‍ സ്വദേശി സ്‌ക്വാഡ്രല്‍ ലീഡര്‍ വിനോദ്,കൊല്ലം സ്വദേശി സര്‍ജന്റ് അനൂപ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍