ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു; താപനില ഉയരുമെന്ന് റിപ്പോര്‍ട്ട്

ഉത്തരരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. വരും ദിവസങ്ങളിലും ദില്ലിയില്‍ താപനില 48 ഡിഗ്രിയില്‍ അധികമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ചുരുവില്‍ താപനില 50ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും വരും ദിവസങ്ങളില്‍ ചൂട് കുടുമെന്നാണ് മുന്നറിയിപ്പ്.

റെക്കോര്‍ഡ് ചൂടാണ് ഉത്തരേന്ത്യയിവല്‍ രേഖപ്പെടുത്തുന്നത്. ചുരുവില്‍ രണ്ട് തവണയാണ് താപനില 50ഡിഗ്രിക്ക് മുകളില്‍ എത്തിയത്.

രാജ്യതലസ്ഥാനത്ത് 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കൂടിയ താപനില.

വരും ദിവസങ്ങളിലും ദില്ലിയില്‍ താപനില 48 ഡിഗ്രിയില്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരാക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ബാന്ദയില്‍ 49.2 ഡിഗ്രിയും, അലഹബാദില്‍ 48.9 ഡിഗ്രിയുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും വരും ദിവസങ്ങളില്‍ ചൂട് കുടുമെന്നാണ് മുന്നറിയിപ്പ്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ താപനില ജൂണ്‍ മാസത്തില്‍ രേഖപെടുത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരേന്ത്യയിലാകെ കനത്ത ചൂട് ഈ മാസം മുഴുവന്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസം കനത്ത ചൂടിനെതുടര്‍ന്ന് കേരള എക്പ്രസില്‍ സഞ്ചരിച്ച നാല് പേര്‍ ത്സാന്‍സിയില്‍ വെച്ച് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂരെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News