സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കും.

2020-21 ല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. മറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസം ഈ വര്‍ഷത്തോടെ അവസാനിക്കും.

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംബന്ധിച്ച് പ്രൊഫസര്‍ ജെ.പ്രഭാഷ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംസ്ഥാനത്ത് നിലവില്‍ മറ്റ് യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ നടത്തുന്നവരെയും പ്രൈവറ്റായി പഠനം നടത്തുന്നവരെയും ഉള്‍പ്പെടുത്തുന്നതാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.

നിലവിലുള്ള യൂണിവേഴ്‌സിറ്റികളുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ സെന്ററുകള്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റീജിയണല്‍ സെന്ററുകളായി മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

നിലവിലെ പ്രൈവറ്റ് , സിസ്റ്റ് ന്‍സ് എഡ്യൂക്കേഷന്‍ രജിസ്‌ട്രേഷനുകള്‍ ഈ വര്‍ഷത്തോടെ അവസാനിപ്പിക്കും.

16 പി ജി കോഴ്‌സുകളും, 12 യു ജി കോഴ്‌സുകളും രണ്ട് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളും നിലവിലുണ്ട്.

ഇതിനെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാക്കും. മാനവിക വിഷയങ്ങള്‍ക്കു പുറമേ ശാസ്ത്ര വിഷയങ്ങളും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടാകും.

പ്രവേശനവും, പരീക്ഷാ നടത്തിപ്പും, മൂല്യ നിര്‍ണയവുമുള്‍പ്പെടെ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും ഓണ്‍ലൈനിലാകും.