രാജിവെക്കുമെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന് കോണ്ഗ്രസ് നേതാക്കള്‍.

സംഘടന ചുമതലയുള്ള കെസി വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിക്കും.

മുതിര്‍ന്ന കോണ്ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേര്‍ന്നു. കെസി വേണുഗോപാല്‍, ഗുലാം നബി ആസാദ്, ചോദമ്പരം ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്തു.

മഹാരാഷ്ട്ര, ഹരിയാന ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും യോഗം ചര്‍ച്ച ചെയ്തു.

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിയില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറാത്ത സാഹചര്യത്തിലാണ് നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ദില്ലിയില്‍ ചേര്‍ന്നത്.

പി ചിദംബരം, എ കെ ആന്റണി, കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, ഗുലാം നബി ആസാദ്, രണ്‍ദീപ് സുര്‍ജ വാല തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

മഹാരാഷ്ട്ര ,ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ വാല അറിയിച്ചു.

ജനറല്‍ സെക്രെട്ടറിമാരുടെ യോഗം സംഘടന ചുമതലയുള്ള കെസി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ചേരുമെന്നും സുര്‍ജവാല പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യവും, നിയമസഭാ തെരഞ്ഞെടുപ്പുകളും കേസിയിടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സോണിയ ഗാന്ധി തീരുമാനിക്കുമെന്നും, രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത് തുടരുമെന്നും സുര്‍ജവാല മദ്യമങ്ങളോട് വ്യക്തമാക്കി.