ബംഗാളില്‍ ബിജെപി തൃണമൂല്‍ സംഘര്‍ഷം തുടരുന്നു. ലാല്‍ ബസാറില്‍ പൊലീസ് ആസ്ഥാത്തേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാതിവീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. മമത ബാനര്‍ജി കാരണമാണ് ബംഗാളില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നതെന്നും, അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് മമത ഒഴിഞ്ഞു നില്‍ക്കണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ ആവശ്യപ്പെട്ടു.

അതിനിടെ കഴിഞ്ഞ ദിവസം കാണാതായ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി.