അധ്യാപകരും അടിസ്ഥാന സൗകര്യവുമില്ലാതെ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യം

അടിസ്ഥാന സൗകര്യവും അദ്ധ്യാപകരും ഇല്ലാത്തത് വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കി.

2016 ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തുവന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്കുമാത്രമായി രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ എത്തിച്ച മാനേജ്‌മെന്റിന്റെ തട്ടിപ്പിന്റെ ദൃശ്യങളും വിദ്യാര്‍ത്ഥികള്‍ പുറത്തു വിട്ടു.

അടിസ്ഥാന സൗകര്യങ്ങളോ രോഗികളോ ഇല്ലെന്ന പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്കായി മാത്രം പുറത്തെ പല ആശുപത്രിയില്‍ നിന്നും വാടകയ്‌ക്കെടുത്ത രോഗികളെയാണ് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തങ്ങളെ 100 മുതല്‍ 200 രൂപ വരെ നല്‍കിയാണ് വാടകയ്‌ക്കെത്തിച്ചതെന്ന് രോഗികള്‍ തന്നെ സമ്മതിക്കുന്നു.

2016 ലാണ് എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ കൊല്ലം സ്വദേശികള്‍ ഉള്‍പ്പടെയുള്ള വിദ്ധ്യാര്‍ത്ഥികള്‍ മെറിറ്റിലും മാനേജ്‌മെന്റ് കോട്ടയിലും സീറ്റ് നേടിയത്.

100 പേരില്‍ 52 പേര്‍ മൂന്നാം വര്‍ഷ റഗുലര്‍ബാച്ചുകാരും 33 അധിക ബാച്ചുകാരും മറ്റ് വിദ്ധ്യാര്‍ത്ഥികളും അധ്യാപകരില്ലാതെ ക്ലാസുകളില്‍ വെറുതെ വന്നു പോകുന്നുവെന്ന് വിദ്യാര്‍ത്തികള്‍ പരാതിപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ രക്ഷനേടാന്‍ അദ്ധ്യാപകരെ വരെ താല്‍ക്കാലികമായി നിയോഗിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വെള്ളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങളും ഇല്ല കാന്റീന്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.

പ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ കോളേജ് ഏറ്റെടുക്കണമെന്നും വിദ്ധ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here