സൗദിയിലെ വിമാനത്താവളത്തില്‍ ഹൂതികളുടെ റോക്കറ്റ് ആക്രമണം

സൗദിഅറേബ്യയില്‍ വിമാനത്താവളത്തിലേക്ക് ഹൂതികളുടെ റോക്കറ്റ് ആക്രമണം. യമന്‍ അതിര്‍ത്തിയില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയുള്ള അബഹ വിമാനത്താവളത്തിലെക്കാണ് ആക്രമണം ഉണ്ടായത്.

ഇവിടം ലക്ഷ്യമാക്കിയെത്തിയ ക്രൂയിസ് മിസൈല്‍ സഖ്യസേന തകര്‍ത്തു. വിമാനത്താവളത്തിന്റെ ആഗമന ഹാളില്‍ അവശിഷ്ടങ്ങള്‍ പതിച്ചു. 26 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ പതിനെട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഇന്ത്യക്കാരും ഉണ്ട്.

വിമാനത്താവളത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ് . ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സൈന്യം തിരിച്ചടി ശക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News