പെരിയ കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് പര്യാപ്തമായ കാര്യങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉള്ള ആശങ്കള്‍ മാത്രമാണ് ഹര്‍ജിയില്‍ എന്നും കോടതി നിരീക്ഷിച്ചു.

പ്രതികള്‍ എല്ലാവരും പോലീസ് മുന്‍പാകെ കീഴടങ്ങുകയായിരുന്നില്ലേ എന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി ചോദിച്ചു.

വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 10ലേക്ക് മാറ്റി.അതേ സമയം പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അനുവദിച്ചില്ല.

കേസ് നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.