വായു ചുഴലിക്കാറ്റില്‍ മുംബൈയില്‍ ഒരാള്‍ മരിച്ചു

വായു ചുഴലിക്കാറ്റില്‍ ആദ്യത്തെ മരണം മുംബൈയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്റ്റേഷന് സമീപത്ത് കൂടി നടന്നു പോകുന്നതിനിടെയാണ് മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ ഹോര്‍ഡിങ് ദേഹത്ത് വീണ് 62 കാരന്‍ മരണമടഞ്ഞത്.

മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നടയാത്രികനാണ് അപകടത്തില്‍ മരിച്ചത്. സംഭവം നടന്ന ഉടനെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുംബൈയില്‍ അതിശക്തമായി വീശിയ കാറ്റില്‍ ഏകദേശം 81 അടി നീളവും 54 അടി വീതിയുമുള്ള മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങാണ് താഴേക്ക് പതിച്ചതും മുതിര്‍ന്ന പൗരന്റെ ജീവന്‍ അപഹരിച്ചതും.

അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News