നാടിനെ ബാധിച്ച ശാപം മാറുന്നതിനും മഴ ലഭിക്കുന്നതിനും തവള കല്ല്യാണം നടത്തി

നാടിനെ ബാധിച്ച ശാപം മാറുന്നതിനും മഴ ലഭിക്കുന്നതിനും തവള കല്ല്യാണം നടത്തി. ഉഡുപ്പിയിലെ കഡിയൂര്‍ ഹോട്ടലില്‍ വെച്ചാണ് ആചാരപൂര്‍വ്വം തവളകളുടെ വിവാഹം നടന്നത്.

ഉടുപ്പി സിറ്റിസന്‍ ഫോറം നേതൃത്വത്തിലാണ് മണ്ഡൂക പരിണയം നടത്തിയത്. അമിത ചൂടും കുടിവെള്ള പ്രശ്‌നവും കാരണം ബുദ്ധിമുട്ടിലായ ഉടുപ്പിയിലെ തീരദേശവാസികളാണ് രണ്ട് തവളകളെ വിവാഹം കഴിപ്പിച്ചത്. കല്‍സാങ്ക ഗ്രാമത്തില്‍ നിന്നാണ് വരന്‍,കീലിഞ്ച് ഗ്രാമത്തില്‍ നിന്നാണ് വധു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മണ്ഡൂക പരിണയം. തവള വധുവിനേയും തവള വരനേയും രഥത്തില്‍ ആനയിച്ച് വിവാഹം നടത്തുന്ന മണ്ഡപത്തില്‍ എത്തിച്ചു തുടര്‍ന്നായിരുന്നു തവളകളെ മാല ചാര്‍ത്തി പ്രതീകാത്മകമായി ഹൈന്ദവ ആചാര പ്രകാരം കല്ല്യാണം കഴിപ്പിച്ചത്.

വരനും വധുവിനും വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചിരുന്നു ആണ്‍ തവളയ്ക്ക് വരുണ്‍ എന്നും പെണ്‍ തവളയ്ക്ക് വര്‍ഷ എന്നും പേരിട്ടായിരുന്നു വിവാഹം. നൂറോളം പേര്‍ തവളകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ് തവളകളെ മധുവിധു ആഘോഷിക്കുന്നതിനായി മണിപ്പാലിലെ സമ മന്നപ്പല്ലയില്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News