വായു ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരം തൊടും

ന്യൂഡല്‍ഹി : ദ്വാരകക്കും വരാവലിനും ഇടയിലാകും വായു ചുഴലിക്കാറ്റ് തീരം തൊടുക. ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴയും കാറ്റും തീരമേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ കര നാവിക വ്യോമ സേനകളെയും ദുരന്തനിവാരണ സേനയെയും വ്യന്യസിച്ചിട്ടുണ്ട്. മണിക്കൂറില്‍ 180കിലോമീറ്റര്‍ വരായാകും ചുഴലിക്കാറ്റിന്റെ വേഗതയെന്നും കാലവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഗുജറാത്ത് തീരത്ത് ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 3മണിയോടെ തീരംതൊടുന്ന ചുഴലിക്കാറ്റില്‍ വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെയാകും. 24മണിക്കൂറുകളോളം സംസ്ഥാനത്ത കാറ്റ് ആഞ്ഞുവീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനെത്തുടര്‍ന്ന് തീര്‍മേഖലയില്‍ നിന്നും 3ലക്ഷത്തിലധികം ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ദുരന്തനിവാരണസേനയുടെയുടെയും കര നാവിക സേനകളളുടെയും 52 സംഘജങ്ങളെ വിബിദ് മേഖലകളിലായി വ്യന്യാസിചുകഴിഞ്ഞു.ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സേന സജ്ജമാണ്. വ്യോമസേനയുടെ ഹെലികോപ്പ്റ്ററുകളും മുങ്ങല്‍ വിദഗ്ധരെയും സജ്ജമാക്കിയിട്ടുണ്ട്.

70ഓളം ട്രെയിനുകള്‍ റദ്ദാക്കി. പോര്‍ബന്ദര്‍, ഡ്യൂ, എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ നാളെവരെ അടച്ചിട്ടു.തീരമേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അപകടകരമായ അവസ്ഥ ഒഴിയുന്നത് വരെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്രം വിലയിരുത്തുന്നുണ്ട്. ചുഴലിക്കാട്ടിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മുതല്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ശക്തമായ മഴയും കാറ്റുമുണ്ട്. രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്ലിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് റാന്‍ഡ് ദിവസത്തേക്ക് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here