ജോസ്‌കോ റബ്ബേഴ്സിലെ തൊഴിലാളി സമരം തുടരുന്നു; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യം

താമരശ്ശേരി: പുല്ലാഞ്ഞിമേടിലെ ജോസ്‌കോ റബ്ബേഴ്സിലെ തൊഴിലാളി സമരം തുടരുന്നു. ചെരിപ്പ് നിര്‍മ്മാണ കമ്പനിയിലെ പിരിച്ചുവിട്ട 33 തൊഴിലാളികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് സി ഐ ടി യു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 43 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍ക്കാന്‍ , ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നാളെ ചര്‍ച്ച നടക്കും.

18 വര്‍ഷം വരെ ജോലി ചെയ്തവര്‍ പിരിച്ചുവിട്ടവരിലുണ്ട്. തുച്ഛമായ തുകയുടെ ചെക്ക് തന്ന് ജോലിയില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കുകയായിരുന്നു 33 തൊഴിലാളികളെയും. സംസാരശേഷി ഇല്ലാത്ത സന്തോഷ് അടക്കമുള്ളവര്‍ക്ക് ഇനി മറ്റൊരു തൊഴിലിന് അവസരമില്ല. സ്ഥപനത്തിലെ മുഴുവന്‍ ജീവനക്കാരും സിഐടിയു വില്‍ ചേര്‍ന്നതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ബോണസ് പ്രശ്‌നം പരിഹരിക്കുക, ലേ ഓഫ് അവസാനിപ്പിക്കുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചത് മാനേജ്‌മെന്റിന് ഇഷ്ടമായില്ല. തുടര്‍ന്നായിരുന്നു കൂട്ടപിരിച്ചുവിടലെന്ന് യൂണിയന്‍ സെക്രട്ടറി വിനോദ് പറഞ്ഞു.

അനിശ്ചിതകാല സമരം തുടങ്ങിയതോടെ തൊഴിലാളികള്‍ക്കെതിരെ കേസ് അടക്കമുള്ള പ്രതികാര നടപടിയും തുടങ്ങി. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ക്ക് പകരക്കാര്‍ എത്തിയതും സമരം നീണ്ടു പോവാന്‍ കാരണമായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here