സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10% മെഡിക്കല്‍ സീറ്റ് ഗവ. കോളേജുകളില്‍ മാത്രം

തിരുവനന്തപുരം : മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസിന് 10 ശതമാനം അധിക സീറ്റ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ കോളേജുകള്‍ക്കു മാത്രമേ പരിഗണിക്കൂ. സ്വാശ്രയ കോളേജുകളെ കൂടി പരിഗണിച്ച് അപക്ഷ സമര്‍പ്പിച്ചതാണ്.

എന്നാലിക്കാര്യത്തിലുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശങ്ങളില്‍ അവ്യക്തതയുണ്ടായിരുന്നു. പിന്നീട് ശരിയായ നിര്‍ദേശം ലഭിക്കുകയും സ്വാശ്രയ കോളേജുകളെ ഒഴിവാക്കുകയും ചെയ്തതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ അറിയിച്ചു.

10 ശതമാനം സീറ്റുകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ആ കോളേജുകള്‍ക്ക് 25 ശതമാനംവരെ സീറ്റ് എംസിഐയില്‍നിന്ന് വര്‍ധിപ്പിച്ചു കിട്ടാം. അര്‍ഹതയുള്ള എല്ലാ ഗവ. മെഡിക്കല്‍ കോളേജുകളിലും 25 ശതമാനംവരെ അധിക സീറ്റ് ലഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here