രജനിക്ക് എല്ലാ സഹായവും നല്‍കും; കാന്‍സര്‍ ഇല്ലാതെ കീമോ ചെയ്യേണ്ടിവന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

തിരുവനന്തപുരം കാന്‍സര്‍ രോഗമില്ലാതെ കീമോ ചികിത്സക്ക് വിധേയമാകേണ്ടിവന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കീമോക്ക് വിധേയയാകേണ്ടിവന്ന മവേലിക്കര കുടശനാട് സ്വദേശി രജനിക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുക്കും.

ചികിത്സ നടത്തുന്നതില്‍ ഡോക്ടര്‍ അനാവശ്യ തിടുക്കം കാണിച്ചു. ആശുപത്രിയില്‍നിന്നും റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ചികിത്സനടത്താവു.

സംഭവത്തേകുറിച്ച് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും . മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News