
യുഎഇയില്‍ പുറം സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കായി ഉച്ച വിശ്രമ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ്ഉച്ച വിശ്രമ നിയമം കൊണ്ട് വരുന്നത്.
ഉച്ചസമയത്തു തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനുള്ള വിലക്ക് ഏര്‍പ്പെടുത്തുകയാണ് അധികൃതര്‍.
സെപ്റ്റംബര്‍ 15 വരെഇത്തുടരും. ഉച്ചയ്ക്ക് 12 .30 മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്.
നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കമ്പനികള്‍ക്ക് 5000 ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും.
കമ്പനികളെ മന്ത്രാലയത്തിന്റെ പട്ടികയില്‍ തരംതാഴ്ത്താനും തീരുമാനിച്ചിട്ടുണ്ട്.
എത്ര തൊഴിലാളികളെ പണിയെടുപ്പിച്ചു, എത്രതവണ നിയമം ലംഘിച്ചു എന്നെല്ലാം വിലയിരുത്തിയാവും നടപടിയുണ്ടാകുക.
ഉച്ചവിശ്രമത്തിനു പകരം രാവിലെയോ വൈകുന്നേരമോ ദിവസം 8 മണിക്കൂര്‍ തൊഴില്‍ ഉറപ്പാക്കാവുന്നതാണ്എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here