വഴിനടക്കാന്‍ സമരം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെ ജാതിവെറിയന്‍മാര്‍ കൊലപ്പെടുത്തി

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ ജാതിവെറിയന്‍മാരുടെ ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് കൊല്ലപ്പെട്ടു.

തിരുനെല്‍വേലിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ അശോകിനെയാണ് ജാതിവെറിയന്‍മാരായ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തി.

ചൊവ്വാഴ്ച്ച രാത്രിയാണ് സവര്‍ണജാതിയില്‍പ്പെട്ട ആളുകള്‍ അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

സംഘടനയുടെ എല്ലാ സമരങ്ങള്‍ക്കും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേല്‍ ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു.

വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവര്‍ണജാതിയില്‍ പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News