തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും അദാനിക്ക് വിമാനത്താവളം വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

15 ന് നടക്കുന്ന നീതി ആയോഗില്‍ ഈ വിവരം പ്രധാന മന്ത്രിയെ അറിയിക്കും.

ഈ കാര്യം കേന്ദ്രത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിമാനത്താവലം ആരും കൊണ്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിനായി അദാനി ഗ്രൂപ്പ് മുന്നോട്ടു വച്ചത് 168 കോടിയുടെ ടെന്‍ഡറും കെഎസ്‌ഐഡിസയുടേത് 135 കോടിയുടേതുമായിരുന്നു.

തിരുവനന്തപുരമടക്കം രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അമ്പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.