
സെമിത്തേരിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസമായി മോര്‍ച്ചറിയാല്‍ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിളയിലെ വൃ ദ്ധയുടെ മൃതദേഹം സംസ്‌കരിച്ചു.
ഹിന്ദു ഐക്യ വേദിയും ചില പ്രദേശവാസികളുമാണ് പ്രതിഷേധിച്ചതെങ്കിലും പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കാരം നടന്നു.
തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹം 30 ദിവസങള്‍ക്കു ശേഷമാണ് സംസ്‌കരിച്ചത്.
ഇന്നലെ വൈകുന്നേകത്തോടെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ചു.ഇന്നു രാവിലെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ വീട്ടിലും തുടര്‍ന്ന് പള്ളിയിലും അന്ത്യകര്‍മങ്ങള്‍ നടന്നു.
പോലീസ് സുരക്ഷയില്‍ സെമിത്തേരിയില്‍ പുതിയതായി നിര്‍മ്മിച്ച കല്ലറയില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി സംസ്‌കരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ ഒരു യുവാവും ബിജെപി പ്രവര്‍ത്തകനായ രാജേഷും ആത്മഹത്യ ഭീഷണി മുഴക്കിയെങ്കിലും പോലീസ് അവരെ പിന്തിരിരിപ്പിച്ചു.
ജല സ്‌ത്രോതസ് മലിനമാകുമെന്ന ന്യായം നാട്ടുകാരില്‍ ചിലര്‍ ആവര്‍ത്തിച്ചു.
ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ സംസ്‌ക്കരിക്കരുതെന്നായിരുന്നു മറ്റൊരാവശ്യം
സബ്കളക്ടര്‍ തഹസില്‍ദാര്‍ ഉള്‍പടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
കുറച്ചു ദിവസം കൂടി സെമിത്തേരിക്ക് പോലീസ് തുടരും.മൃതദേഹത്തോടു അനാഥരവു കാട്ടുന്നു വെന്ന സംഭവം കൈരളി ന്യൂസാണ് പുറത്തു വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here