സൂപ്പര്‍ ഹിറ്റ് ‘ഉയരെ’യ്ക്ക് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘എവിടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.

ടോവിനോ തോമസ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് കെ.കെ രാജീവ് ആണ്.

സുരാജ് വെഞ്ഞാറമൂട്, ഷെബിന്‍ ബെന്‍സണ്‍, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, അനശ്വര തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നൗഷാദ് ഷെരീഫാണ്.