തെറ്റായ രോഗ നിര്‍ണയത്തിന്റെ ഭാഗമായി കീമോ ചെയ്ത കോട്ടയം സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയെ അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും അനാവശ്യ തിടുക്കം ഉണ്ടായതായും വിമര്‍ശിച്ചു.

വീഡിയോ കാണാം