അരുണാചല്‍പ്രദേശില്‍നിന്നു കാണാതായ വ്യോമസേനാ വിമാനത്തിലെ യാത്രക്കാര്‍ ആരും ജീവനോടെയില്ലെന്ന് വ്യോമസേന. മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എ.എന്‍.-32 ചരക്കുവിമാനത്തിലുണ്ടായിരുന്നവരാണ് മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചത്.

വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരും മരിച്ചുവെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും വ്യോമസേന വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ പരിശോധന പൂര്‍ത്തിയാക്കിയത്. 

വീഡിയോ കാണാം