കൊച്ചി മെട്രോ തൃപ്പുണിത്തുറ വരെ നീട്ടുന്നതിന് മന്ത്രിസഭായോഗ തീരുമാനം

എറണാകുളം എസ്.എന്‍. ജംഗ്ഷന്‍ മുതല്‍ തൃപ്പുണിത്തുറ റെയില്‍വെ സ്റ്റേഷന്‍ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

356 കോടി രൂപയാണ് ചെലവ്. കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വെയുമായും ധാരണാപത്രം ഒപ്പിടുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെര്‍പ്പുളശ്ശേരി പട്ടണത്തിലെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനു പകരമായി ‘ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും’ എന്ന പ്രവൃത്തി റോഡ് ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാനും അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിനു വരുന്ന ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here