ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ടൂര്‍ണമെന്റില്‍ മഴമൂലം ഉപേക്ഷിക്കുന്ന നാലാം മത്സരമാണിത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും.

മഴ മാറാനായി ഏറെനേരം കാത്തിരുന്നെങ്കിലും ടോസ് പോലും ഇടാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ന്യൂസിലന്‍ഡ് 7 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെ തുടരും. 5 പോയിന്റുള്ള ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.