സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം പുതുതായി വന്നത് 1.63 ലക്ഷം വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷം കുട്ടികളുമെത്തി. അണ്‍-എയ്ഡഡ് മേഖലയില്‍ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലെത്തിയത്.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍ പുതുതായി 1.63 ലക്ഷം കുട്ടികള്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 1.48 ലക്ഷം കുട്ടികളായിരുന്നു.
അണ്‍-എയ്ഡഡ് മേഖലയില്‍ 38,000 ലധികം കുട്ടികളുടെ കുറവുണ്ടായി എന്നതും ശ്രദ്ധേയം. സര്‍ക്കാര്‍ മേഖലയില്‍ 11.69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.58 ലക്ഷവും അണ്‍-എയ്ഡഡ് മേഖലയില്‍ 3.89 ലക്ഷവുമായി മൊത്തം 37.16 ലക്ഷം കുട്ടികളാണ് ‘സമ്പൂര്‍ണ’യില്‍ രേഖപ്പെടുത്തിയത്. അന്തിമവിശകലനം നടത്തിയ ശേഷമുള്ള ഔദ്യോഗിക കണക്ക് വരുമ്പോള്‍ പൊതുവിദ്യാലയങ്ങളിലെത്തിയ കുട്ടികളുടെ കണക്ക് ഇനിയും ഉയരും.
ഇതുവരെ ലഭ്യമായ കണക്ക് പ്രകാരം സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പുതുതായി ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്. 44,636 കുട്ടികള്‍. എട്ടാം ക്ലാസില്‍ 38,492 കുട്ടികളുടെ വര്‍ദ്ധനവും രേഖപ്പെടുത്തി. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ 4.93 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസമേഖലയില്‍ പുതുതായി വന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here