കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസറഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള കേരള തീരത്ത് 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിപ്പ് ലഭിച്ചത് .

വേലിയേറ്റ സമയമായ രാവിലെ 7 മണി മുതല്‍ 10 മണി വരെയും വൈകീട്ട് 7 മണി മുതല്‍ 8 മണി വരെയും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരാനും കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ട്.

തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പില്‍ പറയുന്നു.പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കേരള തീരത്തേക്ക് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിക്കുന്നു.