എല്ലാ മഴക്കാലത്തേയും പോലയല്ല തിരുവനന്തപുരംകാര്‍ക്ക് ഈ മഴക്കാലം. റോഡ് നിറയെ വെള്ളക്കെട്ടുകള്‍ നിറഞ്ഞിരുന്ന കാഴ്ച്ച ഇപ്പോള്‍ ഇല്ല. ജനകീയ സര്‍ക്കാരിന്റെ വ്യക്തമായ വികസന കാഴ്ച്ചപ്പാടുകളുടെ പ്രതിഫലനമാണിത്.

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ജലസ്രോതസുകള്‍ സംരക്ഷിക്കുവാനുള്ള പദ്ധതികളുടെ വിജയമാണ് വെള്ളക്കെട്ടുകള്‍ ഒഴിവാകാന്‍ കാരണമായത്. സര്‍ക്കാരിന്റെ ഈ പ്രവര്‍ത്തനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ജലാശയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെയും തന്റെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തില്‍ ജീവന്‍ വീണ്ടെടുത്തപ്പോള്‍ തലസ്ഥാനത്തെ വെള്ളക്കെട്ടും അപ്രത്യക്ഷമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിവാദ്യങ്ങള്‍ നേരുകയാണെന്നും പറഞ്ഞുകൊണ്ട് ഫെയിസ്ബുക്കില്‍ ഒരു യുവാവ് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.