സംസ്ഥാനത്തെ തീരമേഖലയിലെ കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളിലാണ് ജിയോബാഗുകള്‍ ഉടന്‍ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു.

താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വലിയതുറയിലെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി ആലോചിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും.

തിരുവനന്തപുരം ജില്ലയിലെ തീരമേഖലയ്ക്കായി മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തീരത്ത് അടുക്കുന്നതിന് പാറ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.