സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാരും പിജി ഡോക്ടര്‍മാരും ഇന്ന് സൂചനാ പണിമുടക്ക് നടത്തും. സ്‌റ്റൈപെന്‍ഡ് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. മൂവായിരത്തോളം വരുന്ന ഡോക്ടര്‍മാര്‍ ഓ പി, വാര്‍ഡ് ഡ്യൂട്ടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സമരസമിതി അറിയിച്ചു.

അത്യാഹിത, തീവ്ര പരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെയും ലേബര്‍ റൂമിനെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 20-മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് സമരസമിതി തീരുമാനം.

അതേസമയം സമരം ബാധിക്കാതിരിക്കാനായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിട്ടിണ്ട്.