കൊല്ലം: വേക്കല്‍ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഷൂജയ്ക്കും അദ്ധ്യാപികയായ ഭാര്യ ഷാഹിനയ്ക്കുമാണ് കൃഷിക്കുപയോഗിക്കാന്‍ വാങിയ ചാണകത്തില്‍ നിന്നു മാല ലഭിച്ചത്.കരവാളൂര്‍ സ്വദേശിയായ ഇല്ല്യാസിന്റേതാണ് സ്വര്‍ണ്ണ മാല.സംഭവം ഇങനെ ഇല്ല്യാസിന്റെ ഭാര്യ നെല്ലളക്കുന്ന ചങഴയിലാണ് താലിയോടുകൂടിയ സ്വര്‍ണ്ണ മാല സൂക്ഷിച്ചിരുന്നത് ഇതറിയാതെ ഇല്ല്യാസ് ചങഴയില്‍ കൈലിത്തീറ്റ അളന്നു പശുവിന് കലക്കി കൊടുത്തു കാലിത്തീറ്റയ്‌ക്കൊപ്പം പശു സ്വര്‍ണ്ണമാലയും വിഴുങ്ങി.

സംശയം തോന്നിയ ഇല്ല്യാസ് സംശയമുള്ള പശുവിനെ മാത്രം നിര്‍ത്തി മറ്റുള്ളവയെ വിറ്റു പക്ഷെ ഇല്ല്യാസിന് പിഴച്ചു, വിറ്റ പശുവായിരുന്നു മാലവിഴുങിയത് ഇത് പിന്നീട് പലരിലും കൈമറിഞ്ഞു കൊല്ലായി കരവാളൂര്‍ അഞ്ചല്‍ എന്നിവടങളിലെ മാല വിഴുങിയ പശുവിനെ ക്ഷീര കര്‍ഷകര്‍ കൈമാറി.ഈ ഭാഗങളില്‍ നിന്ന് ചാണകം ശേഖരിച്ചു വില്‍ക്കുന്ന ശ്രീധരനില്‍ നിന്ന് അദ്ധ്യാപകനായ ഷൂജ ചാണകം വാങി, കൃഷിക്കായി ചാണകം ഉണക്കുമ്പോഴാണ് ഇല്ല്യാസ് എന്നെഴുതിയ താലിയോടു കൂടിയ നാലരപവന്റെ സ്വര്‍ണ്ണമാല ശ്രദ്ധയില്‍പ്പെട്ടത്.

മാലയുടെ ചിത്രം സഹിതം സാമൂഹിക മാധ്യമങളില്‍ പരന്നു സംഭവം മറിഞ്ഞ മാലയുടെ ഉടമ ഇലില്യാസ് ഷൂജയെ ബന്ധപ്പെട്ടു.ഇല്ല്യാസിന് അദ്ധ്യാപകരായ ദമ്പതികള്‍ സ്വര്‍ണ്ണ മാല ഉടന്‍ കൈമാറും.ഇന്നല്ലെങ്കില്‍ നാളെ കൈവശമുള്ള പശു ഇടുന്ന ചാണകത്തില്‍ നിന്ന് മാല കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ഇല്ല്യാസ് ലോട്ടറി അടിച്ച ത്രില്ലിലാണ്.