ദേശീയ ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗമായി സിപിഐഎം പെരിങ്ങോം ഏരിയാ സെക്രട്ടറി സി സത്യപാലന്‍ തിരത്തെടുക്കപ്പെട്ടു .

ഉത്തര്‍പ്രദേശില്‍ നിന്നുള്ള റീത്താ സിംഗാണ് പ്രസിഡന്റ്, സെക്രട്ടറി ജനറലായി ഗുജറാത്തില്‍ നിന്നുള്ള ഭരത് നായിക് തിരഞ്ഞെടുക്കപ്പെട്ടു. സി സത്യപാല്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ബാലസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോ. സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു .