തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ അശോകിനെ ജാതിവെറിയില്‍ ഒരു സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച്ച രാത്രിയാണ് സവര്‍ണജാതിയില്‍പ്പെട്ട ആളുകള്‍ അശോകിനെ കൊലപ്പെടുത്തിയത്.

സംഘടനയുടെ എല്ലാ സമരങ്ങള്‍ക്കും തൊട്ടുകൂടായ്മ നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്കും എപ്പോഴും മുന്നില്‍ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേല്‍ ഡിവൈഎഫ്‌ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു.

വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവര്‍ണജാതിയില്‍ പെട്ടവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.