കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കി. മഞ്ചേശ്വരം മുതല്‍ മുരുക്കുംപുഴ വരെയുള്ള വിവിധ സ്‌റ്റേഷനുകള്‍ക്കിടയിലാണ് മേല്‍പ്പാലങ്ങള്‍ വരുന്നത്.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ചെര്‍പ്പുളശേരിയിലെ ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തിനു പകരമായി ചെര്‍പ്പുളശ്ശേരി ബൈപാസ് നിര്‍മാണവും നഗരവികസനവും റോഡ്ഫണ്ട് ബോര്‍ഡ് മുഖേന ചെയ്യാനും അനുമതി നല്‍കി. 15.86 കോടി രൂപയാണ് ഇതിന് ചെലവ്.

വിവിധ സ്‌റ്റേഷനുകള്‍ക്കിടയില്‍ അനിവാര്യമെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലാണ് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുക. അതത് പ്രദേശത്ത് വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ വിശദ പരിശോധന നടത്തിയിട്ടുണ്ട്.