മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കും: എ സി മൊയ്തീന്‍

മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒന്‍പത് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നയതീരുമാനം എടുത്തതായി മന്ത്രി എ സി മൊയ്തീന്‍. നിയമസഭയിലേ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഖരമാലിന്യത്തില്‍ നിന്ന് മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ നയപരമായ തീരുമാനം എടുത്തതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ ആണ് നിയമസഭയെ അറിയിച്ചത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒന്‍പത് പ്ലാന്റുകള്‍ ആണ് സ്ഥാപിക്കുക .തിരുവനന്തപുരം പെരിങ്ങമല ,കൊച്ചി ബ്രഹ്മപുരം, കൊല്ലം കൂരീപുഴ, ഇടുക്കി മൂന്നാര്‍ , മലപ്പുറം പാണക്കാട്,പാലക്കാട് കഞ്ചിക്കോട് , കോഴിക്കോട് ഞെളിയന്‍ പറമ്പ്, തൃശൂര്‍ ലാലൂര്‍, കണ്ണൂര്‍ ചേലാറ എന്നീ വിടങ്ങളിലാണ് പ്ലാന്റ്കള്‍ സ്ഥാപിക്കുക .

പ്രളയം നിയന്ത്രിക്കുന്നതിനു സംഭരണശേഷിയുള്ള മൂന്ന് ഡാമുകളുടെ ആവശ്യകത കേന്ദ്ര ജല കമ്മീഷന്‍ ചൂണ്ടി കാട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പദ്ധതികള്‍ സംബന്ധിച്ച സാധ്യതാപഠനം നടന്നുവരുന്നതായും എം എം മണി നിയമസഭയെ രേഖാമൂലം അറിയിച്ചു.

വളര്‍ത്താന്‍ ആകാത്ത സാഹചര്യം മൂലം 2015 മുതലുള്ള മൂന്നു വര്‍ഷക്കാലയളവില്‍ ഇടയില്‍ 187 കുട്ടികളെ അമ്മമാര്‍ ഉപേക്ഷിച്ചതായി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിയമസഭയെ അറിയിച്ചു. 1200 ദമ്പതിമാര്‍ കുട്ടികളെ ദത്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി .

സഹകരണ മേഖലയിലെ അഴിമതിയും ഇല്ലാതാക്കുന്നതിന് ആയി വിജിലന്‍സ് ഓഫീസര്‍ തസ്തികയില്‍ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവര്‍ത്തികളും ശബരിമല ഇടത്താവളം പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി ഗവേണിംഗ് ബോഡിയും ദേവസ്വം സെക്രട്ടറി ചെയര്‍മാനായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

കിറ്റ്‌കോ ലിമിറ്റഡ് എന്ന കമ്പനിയെ ഇതുവരെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാത്ത പ്രവര്‍ത്തികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായും , 767 കോടി രൂപയുടെ ബജറ്റ് വിഹിതവും കിഫ്ബി അംഗീകാരം നല്‍കിയ 150 കോടി രൂപ വിനിയോഗിച്ചു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ലാഭമില്ലാത്ത കമ്പനിയായി ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും കടകംപള്ളി നിയമസഭയെ അറിയിച്ചു.

2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളില്‍ 500 ഓഫീസുകളില്‍ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായും ഇതില്‍ മൂന്ന് കോടി 35 ലക്ഷം രൂപ സര്‍ക്കാരിലേക്ക് തിരികെ ലഭിക്കുകയും 17 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു കെ ജെ മാക്‌സിയുടെ ചോദ്യത്തിന് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News