ടിക് ടോക് ചെയ്യരുതെന്ന ഭര്‍ത്താവിന്റെ വിലക്കിനെ തുടര്‍ന്ന് ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിതയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

താന്‍ ആത്മഹത്യ ചെയ്യുന്നതും വിഷം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള അവസാനനിമിഷ വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് അനിതക്ക് മരണം സംഭവിക്കുന്നത്. അനിതയുടെ അവസാന നിമിഷ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

നിരന്തരം ടിക് ടോക് വീഡിയോകള്‍ ചെയ്തിരുന്ന അനിത മക്കളെ ശ്രദ്ധിക്കാതെ വരികയും ടിക് ടോക്കിന് അടിമപ്പെടുകയും ചെയ്തിരുന്നു. മക്കളെ ശ്രദ്ധിക്കാത്ത വിവരം ബന്ധുക്കള്‍ വിദേശത്തുള്ള ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവ് പഴനിവേല്‍ അനിതയെ വഴക്ക് പറയുകയും ടിക് ടോക് ഇനി ചെയ്യരുതെന്നും നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്.