ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ വിന്‍ഡീസിന് മോശം തുടക്കം. 54 റണ്ണെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ എവിന്‍ ലൂയിസ്, ഹോപ്, ക്രിസ് ഗെയില്‍ എന്നിവരാണ് പുറത്തായിരിക്കുന്നത്.

എട്ട് പന്തില്‍ രണ്ട് റണ്ണാണ് ലൂയിസ് എടുത്തത്. ക്രിസ് ഗെയില്‍ 40 പന്തില്‍ 36 റണ്ണും നേടി. ഹോപ് 11 റണ്‍ നേടി കൂടാരം കയറി. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.