ഹിറ്റ്‌മേക്കര്‍ എ ആര്‍ മുരുകദോസിനോട് സിനിമയില്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം ബില്‍ ഡ്യൂക്ക്. രജനികാന്ത്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ ആര്‍ മുരുകദോസ് ഒരുക്കുന്ന ‘ദര്‍ബാര്‍’ചിത്രത്തിന്റെ ഷൂട്ടിംഗ്പു രോഗമിക്കുന്നതിനിടെയാണ് ചിത്രത്തില്‍ അവസരം ചോദിച്ച് ഹോളിവുഡ് താരം എത്തിയിരിക്കുന്നത്.

അര്‍ണോള്‍ഡ് സ്വാറ്റ്സെനെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്.

‘എ ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എങ്കിലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാതാരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും’. നിങ്ങള്‍ എന്ത് പറയുന്നു?’ ബില്‍ ഡ്യൂക്ക് ചോദിച്ചു.