നാസികില്‍ മലയാളി വെടിയേറ്റ് കൊല്ലപ്പെട്ടു . മഹാരാഷ്ട്രയിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ നാസിക്ക് ബ്രാഞ്ചിലായിരുന്നു ഇന്ന് രാവിലെ 11 മണിക്ക് സംഭവം നടന്നത്. തോക്കുധാരികളായ കവര്‍ച്ചാ സംഘത്തെ ചെറുത്തു നില്‍ക്കുന്നതിനിടെയാണ് മലയാളിയായ മാനേജര്‍ ഷാജു സാമുവല്‍ വെടിയേറ്റ് മരണപ്പെട്ടത്.
മാവേലിക്കര സ്വദേശിയാണ് സാജു സാമുവല്‍. മുഖംമൂടി ധരിച്ച സംഘമാണ് കവര്‍ച്ച നടത്തിയത്. ഒരു മലയാളിയടക്കം രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പരിക്കേറ്റ മലയാളി ഉദ്യോഗസ്ഥനായ കൈലാഷ് ജയനെയും രണ്ടു മഹാരാഷ്ട്രിയരെയും അടുത്തുള്ള സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൈലാഷ് ജയന്റെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് സഹ്യാദ്രി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ജീവനക്കാരുടെ അപ്രതീക്ഷിതമായ ചെറുത്തു നില്‍പ്പില്‍ പരിഭ്രാന്തരായ മോഷ്ടാക്കള്‍ കവര്‍ച്ച നടത്താനാകാതെ സ്ഥലം വിടുകയായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നു. വെടിയേറ്റ് മരിച്ച മാനേജര്‍ ഷാജു സാമുവല്‍ മാവേലിക്കര അറുനൂറ്റി മംഗലം സ്വദേശിയാണ്.
കൈലാഷ് ജയന്‍ പുനലൂര്‍ സ്വദേശിയും. നാസിക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളായ അനൂപ് പുഷ്പാംഗദന്‍ , രാധാകൃഷ്ണ പിള്ള, വിപിന്‍ ഭാസ്‌ക്കര്‍, ചന്ദ്രന്‍ നായര്‍ സഹദേവന്‍ എന്നിവരാണ് സംഭവ സ്ഥലത്തെത്തി ഇവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here