വ്യോമസേനാ വിമാനം തകര്‍ന്ന് വീരമൃത്യുവരിച്ച അനൂപ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കും

വ്യോമസേനാ വിമാനം തകര്‍ന്ന് വീര ചരമം പ്രാപിച്ച അഞ്ചല്‍ ആലഞ്ചേരി സ്വദേശി അനൂപ് കുമാറിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കും.

വിമാനം കാണാതായ നാള്‍ മുതല്‍ അനൂപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഈ ഗ്രാമം ഒന്നടങ്കം.

കഴിഞ്ഞ മൂന്നാം തിയതി അരുണാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കുസമീപം കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്.

വിമാനം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോഴും കൊല്ലത്തെ മലയോര ഗ്രാമമായ ആലഞ്ചേരി വ്യാഴാഴ്ച ഉച്ചയോടെ അനൂപിന്റെ ചരമ വാര്‍ത്തയറിഞ്ഞപ്പോള്‍ അത് ഉള്‍കൊള്ളന്‍ പലര്‍കുമായിരുന്നില്ല.

പതിനൊന്ന് വര്‍ഷമായ വ്യോമസേനാംഗമായ അനൂപ് ഒന്നരമാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

കുടുംബ ക്ഷേത്രമായ ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തില്‍ മകളുടെ ചോറൂണ് നടത്തി.

തിരികെയാത്രയില്‍ ഭാര്യ ബിന്ധ്യജിത്തിനെയും കുഞ്ഞിനെയും അസമിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു.

അനുപിനെ കാണാതായ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ സഹോദരനടക്കം അടുത്ത ബന്ധുക്കള്‍ ആസാമിലേക്ക് പുറപ്പെട്ടിരുന്നു.

മൃതശരീരം ശനിയാഴ്ചയോടെ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിക്കാനുള്ള നീക്കത്തിലാണ് സേന.

വ്യോമ സേനയിലെ മുതിര്‍ന്ന സൈനികരും മൃതദേഹത്തെ അനുഗമിക്കും. പൂര്‍ണ സൈനിക ബഹുമതികളോടെ വീട്ടുവളപ്പിലാകും സംസ്‌കാരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here