പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; തിങ്കളാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും

ബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസവും തുടരുന്നു.

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് 119 ഡോക്ടര്‍മാരാണ് ഇതുവരെ രാജിവെച്ചത്.

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ റസിഡന്റെ ഡോക്ടര്‍മാര്‍ പണിമുടക്കി.

അതേസമയം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു.

അതിതിനിടെ തിങ്കളാഴ്ച രാജ്യവായപക പണിമുടക്കിന് ഐഎംഎ ആഹ്വാനം ചെയ്തു

കൊല്‍ക്കത്തയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ അക്രമിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംരക്ഷണം ആവശ്യപ്പെട്ട് നാല് ദിവസമായി ഡോക്ടര്‍മാര്‍ സമരം നടത്തുന്നു.

സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ റസിഡന്റെ ഡോക്ടര്‍മാര്‍ പണിമുടക്കി.

2000ത്തോളം റസിഡന്റെ ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ദില്ലി എയിംസിന്റെ പ്രവര്‍ത്തനം താറുമാറായി.

സമരത്തെ അടിച്ചമര്‍ത്താനുള്ള മമത ബാനര്‍ജിയുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്.

ഇതുവരെ 119ഓളം ഡോക്ടര്‍മാരാണ് അക്രമത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്.

അതിനിടയില്‍ സമരം അവസാനിപ്പിക്കാന്‍ ഇടക്കാല ഉത്തരവിറക്കമെന്ന ആവശ്യം തള്ളിയ കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ഉടന്‍തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം സമരം വ്യാപിപ്പിക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തീരുമാനം.

തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്കിന് ഐഎംഎ അഹ്വാനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News